വാണിമേലില്‍ സിപിഎം ഓഫിസിനു നേരെ ആക്രമണം: രക്തസാക്ഷി സ്തൂപം വികൃതമാക്കി; ഇന്ന് ഹര്‍ത്താല്‍
BY Sumeera SMR15 Nov 2015 4:05 AM GMT
Sumeera SMR15 Nov 2015 4:05 AM GMT
വാണിമേല്‍: സിപിഎം ലോക്കല്‍ ഓഫീസിന് നേരെ അക്രമം. രക്ത സാക്ഷി സ്തൂപങ്ങള്‍ കരി ഓയില്‍ പൂശി വികൃതമാക്കി. സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഭൂമിവാതുക്കലിലെ കെ പി കുഞ്ഞിരാമന് സ്മാരക മന്ദിരത്തിന് നേരെയാണ് നേരെയാണ് ഇന്ന് പുലര്‍ച്ച കല്ലേറുണ്ടായത്. കല്ലേറില്‍ മുന്‍ ഭാഗത്ത നാല് ജനലിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. പൊട്ടിച്ചിതറിയ ജനല്‍ ഗ്ലാസുകളും കല്ലും വരാന്തയില്‍ കിടക്കുന്നുണ്ട്. ഓഫീസിന് മുന്‍ ഭാഗത്തെ കെ.പി കുഞ്ഞിരാമന് സ്മാരക സ്തൂപം കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി. ബൈക്കിലെത്തിവരാണ് അക്രമം നടത്തിയതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
പരപ്പുപാറയിലെ രക്ത സാക്ഷി സ്തൂപവും വികൃതമാക്കി. .സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് മൂന്ന മണിവരെ വാണിമേല്‍ പഞ്ചായത്തില്‍ ഹര്‍ത്താലാചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തു. വിവരമറിഞ്ഞ് സിപിഎം നേതാക്കളായ വി പി കുഞ്ഞികൃഷ്ണന്, പി പി ചാത്തു, ടി പി കുമാരന്, കെ ചന്തു, കെ.ടി രാജന്, ടി പ്രദീപ് കുമാര്‍ ഉള്‍പ്പടെ നേതാക്കളും നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്തെത്തി. പോലീസും വാണിമേലിലുണ്ട്. കുറ്റിയാടിയില്‍ വ്യാഴാഴ്ചയുണ്ടായ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടപടികള്‍ ശക്തമാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തതിനിടയിലാണ് വാണിമേലിലെ അക്രമം.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT