വാട്‌സ്ആപ്പ് ഭ്രമം: ഭര്‍ത്താവ് വഴക്ക്പറഞ്ഞു; യുവതിജീവനൊടുക്കി

കോയമ്പത്തൂര്‍: വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും സമയം ചെലവഴിക്കുന്നതിനെതിരേ വഴക്കുപറഞ്ഞ ഭര്‍ത്താവിന്റെ നടപടിയില്‍ പ്രതിഷേധിച്ചു നവവധു ജീവനൊടുക്കി.മലയാളിയായ അപര്‍ണ (20)യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. അപര്‍ണയുടെ ഭര്‍ത്താവായ കുമാര്‍  ഭാര്യ സാമൂഹിക മാധ്യമങ്ങള്‍ക്ക് അടിമയായതില്‍ രോഷാകുലനായിരുന്നു. കഴിഞ്ഞ ദിവസം കുമാര്‍ അപര്‍ണയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഇതേത്തുടര്‍ന്നായിരുന്നു ആത്മഹത്യ.ഭാര്യയുടെ മരണത്തില്‍ മനംനൊന്ത കുമാര്‍ വീടിന്റെ ടെറസില്‍ നിന്നു ചാടി മരിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ ബലംപ്രയോഗിച്ചു തടഞ്ഞു.
Next Story

RELATED STORIES

Share it