Flash News

വാട്‌സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

വാട്‌സ്ആപ്പ് നിരോധിക്കണമെന്ന്  ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി
X
whatsappന്യൂഡല്‍ഹി: വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. ഹരജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. അടുത്തിടെ വാട്ട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമാണെന്നും തീവ്രവാദികള്‍ക്ക് സഹായം നല്‍കുമെന്നും ചൂണ്ടിക്കാട്ടിയാണ് വാട്ട്‌സ്ആപ്പ് നിരോധിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രിലിലാണ് വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ 256 ബിറ്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോക്താക്കള്‍ക്കു നല്‍കാന്‍ തുടങ്ങിയത്. ഈ സംവിധാനം വന്നതോടെ ഗവണ്‍മെന്റ് ആവശ്യപ്പെട്ടാല്‍ പോലും ഒരു ഉപയോക്താവിന്റെ സന്ദേശം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ വാട്ട്‌സ്ആപ്പിനു സാധിക്കില്ലെന്ന് ഹരജിയില്‍ പറയുന്നു.
ഇപ്പോഴത്തെ നിലയില്‍ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ഡീകോഡ് ചെയ്യണമെങ്കില്‍ വലിയൊരു കോംപിനേഷന്‍ നല്‍കണം. ഇത് ഉണ്ടാക്കാന്‍ സൂപ്പര്‍ കംപ്യൂട്ടറുകള്‍ക്കു പോലും സാധിക്കില്ല. ഒരു സന്ദേശം ഡീകോഡ് ചെയ്യാനുള്ള കോംപിനേഷന്‍ ഉണ്ടാക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. ഇതിനാല്‍ തന്നെ തീവ്രവാദികള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് ലളിതമായി തങ്ങളുടെ പദ്ധതികള്‍ കൈമാറുമെന്നും ഹരജിക്കാരന്‍ പറയുന്നു.
ഇതിനാല്‍ വാട്ട്‌സ്ആപ്പ് നിരോധനം സംബന്ധിച്ച് കോടതി അടിയന്തരമായി ഇടപെടണമെന്നും ഹരജി ആവശ്യപ്പെടുന്നു. വാട്ട്‌സ്ആപ്പിന് പുറമേ ഹൈക്ക്, വൈബര്‍ തുടങ്ങിയ മെസന്‍ജറുകളെയും ഹരജിയില്‍ കക്ഷിചേര്‍ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. അവരും ഇത്തരം എന്‍ക്രിപ്റ്റ് സംവിധാനങ്ങള്‍ ഉപയോക്താവിനു നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് ട്രായിക്കും കേന്ദ്ര കമ്യൂണിക്കേഷന്‍ ആന്റ് ഐടി മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടും മറുപടിയില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു പൊതുതാല്‍പര്യ ഹരജിയുമായി സുപ്രിംകോടതിയില്‍ എത്തിയതെന്ന് ഹരജിക്കാരനായ ഹരിയാന സ്വദേശി സുധീര്‍ യാദവ് പറയുന്നു.
Next Story

RELATED STORIES

Share it