വാട്‌സ്ആപ്പ് നിരോധനം; ഹരജി തള്ളി

ന്യൂഡല്‍ഹി: സ്വകാര്യ ആശയവിനിമയ ആപ്ലിക്കേഷനുകളായ വാട്‌സ്ആപ്പ്, ഹൈക്ക്, വൈബര്‍ എന്നിവയ്ക്കു നിരോധനമേര്‍പ്പെടുത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിയാനയിലെ ഒരു അഭിഭാഷകനാണ് ഹരജി സമര്‍പ്പിച്ചത്. എന്‍ക്രിപ്ഷന്‍ സൗകര്യമുള്ള വാട്‌സ്ആപ്പിലെ ഏതെങ്കിലുമൊരു വ്യക്തിയുടെ സംഭാഷണവിവരങ്ങള്‍ നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കു സാധിക്കില്ലെന്നു ഹരജിക്കാരന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് വാട്‌സ്ആപ്പിലൂടെ എളുപ്പത്തില്‍ സംഭാഷണം നടത്താനും പദ്ധതി തയ്യാറാക്കാനും കഴിയും. ഇതു മനസ്സിലാക്കാന്‍ സൂപ്പര്‍ കംപ്യൂട്ടറുകള്‍ക്കുപോലും സാധിക്കില്ലെന്നും വാദിച്ചു. എന്നാല്‍ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി, വേണമെങ്കില്‍ ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റില്‍മെന്റ് ആന്റ് അപ്പലറ്റ് ട്രൈബ്യൂണലിനെ (ടിഡിഎസ്എടി) സമീപിക്കാന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it