malappuram local

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി കടകളിലേക്ക് വെള്ളം ഒഴുകുന്നു

പെരിന്തല്‍മണ്ണ: ഒരു മാസമായി വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി റോഡിലേക്കും സമീപത്തെ കടകളിലേക്കും വെള്ളം ഒഴുകുന്നു. സമീപത്തെ കടകളില്‍ വെള്ളം കയറി 20 ചാക്ക് പഞ്ചസാര, നാലു ചാക്ക് അരി, മല്ലി, മുളക് പലവ്യജ്ഞന സാധനങ്ങളും നശിച്ചു. കടയുടമ പരാതിപ്പെട്ടെങ്കിലും വാട്ടര്‍ അതോറിറ്റി നടപടിയെടുക്കുന്നില്ല.
പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ ചെറുകാട് കോര്‍ണറിലൂടെ കടന്നു പോവുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനാണ് കഴിഞ്ഞ ഒരു മാസമായി പൊട്ടി വെള്ളം ഒഴുകുന്നത്. റോഡിലേക്ക് പരന്നൊഴുകുന്ന വെള്ളം തൊട്ടടുത്തുള്ള കൈരളി സൂപ്പര്‍ മാര്‍ക്കറ്റിലേക്കും കയറിയിട്ടുണ്ട്. സംഭവത്തില്‍ കടയുടമ പരാതി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തി. മൂന്നു ദിവസം കൂടുമ്പോഴാണ് കട്ടുപ്പാറ പമ്പിങ് സ്റ്റേഷനില്‍ നിന്നും ശുദ്ധജല വിതരണം നടക്കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അധികൃതര്‍ പൈപ്പ് നന്നാക്കാത്തത് കടയിലെ വസ്തുക്കള്‍ വെള്ളം കയറി നശിക്കുന്നതിലെത്തിയതായി ഉടമ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ട ശുദ്ധജലം പാഴാവുന്നതോടൊപ്പം കടയുടമയുടെ സ്വത്തുക്കള്‍ നശിക്കുന്നതിനും വാട്ടര്‍ അതോറിറ്റി അധികൃതരുടെ നിസ്സങ്കത കാരണമാവുന്നു.
കടയില്‍ മോഷണം
കാളികാവ്: പള്ളിശ്ശേരി ബാലവാടിപ്പടിയിലെ പി കെ എസ് സ്റ്റോറില്‍ ഞായറാഴ്ച രാത്രി മോഷണം നടന്നു. അരിയും വെളിച്ചെണ്ണയും പാമോയിലും ഉള്‍പ്പടെയുള്ളവയാണ് മോഷണം പോയിരിക്കുന്നത്.
പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. കടയുടമ പരുത്തിക്കുന്നന്‍ മുഹമ്മദലി കാളികാവ് പോലിസില്‍ പരാതി നല്‍കി .
Next Story

RELATED STORIES

Share it