Gulf

വാടക വര്‍ധനവ് മന്ത്രിസഭ ചര്‍ച്ച ചെയ്തു

ദോഹ: രാജ്യത്തെ കെട്ടിടങ്ങളുടെ ഭീമമായ വാടക വര്‍ധനവിനെക്കുറിച്ചുള്ള ശൂറ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് വാടക വര്‍ധനവ് ചര്‍ച്ച ചെയ്തത്. ഈ വിഷയം പഠിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു.
കെട്ടിട ഉദ്ദേശ്യത്തിനല്ലാത്ത ചില സ്ഥലങ്ങളുടെ വാടക കരാറുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള മന്ത്രിസഭാ പദ്ധതിക്കു യോഗം അംഗീകാരം നല്‍കി.
കെട്ടിട വാടകയുമായി ബന്ധപ്പെട്ട 2008 വര്‍ഷത്തെ നാലാം നമ്പര്‍ നിയമത്തിനനുസരിച്ചാണ് ഈ തീരുമാനം. 2016 ഫെബ്രുവരി 15 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.
അതേസമയം, ഖത്തര്‍ ഊര്‍ജ വ്യവസായ മന്ത്രാലയവും മെക്‌സിക്കന്‍ ഊര്‍ജ മന്ത്രാലയവും തമ്മിലുണ്ടാക്കിയ നിരവധി സഹകരണ കരാറുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഭീകരവിരുദ്ധ ദേശീയ സമിതിയുടെ 2015 ഏപ്രില്‍ ഒന്നു മുതല്‍ സപ്തംബര്‍ 30 വരെയുള്ള പതിനാറാമത് പ്രവര്‍ത്തന റിപോര്‍ട്ടും മന്ത്രിസഭ ചര്‍ച്ച ചെയ്തു.
Next Story

RELATED STORIES

Share it