Second edit

വാടകയ്ക്ക് ഗര്‍ഭപാത്രം

ഗര്‍ഭപാത്രങ്ങള്‍ വാടകയ്ക്കു കൊടുക്കുന്ന 'വ്യവസായം' ഇന്ത്യയില്‍ തഴച്ചുവളരുകയാണ്. ഒരു വര്‍ഷം 2000ലേറെ കുഞ്ഞുങ്ങള്‍ വാടകയ്‌ക്കെടുത്ത ഗര്‍ഭപാത്രങ്ങളില്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ച് ഇന്ത്യയില്‍ പിറന്നുവീഴുന്നു. ഇതില്‍ പകുതിയോളം വിദേശികളായ ജനയിതാക്കളുടെ കുഞ്ഞുങ്ങളാണ്.
എന്നാല്‍, നവംബര്‍ ആദ്യത്തില്‍ സുപ്രിംകോടതി ഈ രംഗത്ത് വിദേശ ദമ്പതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. കൃത്രിമമായ ഈ ഗര്‍ഭധാരണ-പ്രസവ പ്രക്രിയയുടെ ആനുകൂല്യം ഇന്ത്യന്‍ മാതാപിതാക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി വേണം ഈ തീരുമാനത്തെ കാണാന്‍. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നിയമനിര്‍മാണമുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
എന്തുകൊണ്ടാണ് വിദേശദമ്പതികള്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? മെഡിക്കല്‍ രംഗത്തെ ഉയര്‍ന്ന നിലവാരവും കുറഞ്ഞ നിരക്കില്‍ ഗര്‍ഭപാത്രങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും കൃത്യമായ നിയമ-നിയന്ത്രണങ്ങളുടെ അഭാവവും ഇതില്‍ പ്രധാന ഘടകങ്ങളാണ്. മറ്റു പല രാജ്യങ്ങളിലും ഈ 'വ്യാപാരം' നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലാവട്ടെ പാവപ്പെട്ട സ്ത്രീകളാണ് ഇതിനായി മുമ്പോട്ടുവരുന്നത്.
നിരോധനത്തോടെ 500 ബില്യണ്‍ ഡോളര്‍ ബിസിനസ്സിലാണ് ഇന്ത്യക്ക് ശോഷണം സംഭവിക്കുന്നത്. പൂര്‍ണമായ നിരോധനമല്ലെങ്കിലും കര്‍ശനമായ നിയന്ത്രണം ഈ രംഗത്ത് അനിവാര്യമാണ്.
Next Story

RELATED STORIES

Share it