Breaking News

വാജ്‌പേയി മരിച്ചെന്ന് വ്യാജവാര്‍ത്ത; സ്‌കൂളില്‍ ദുഖാചരണവും അവധിയും

വാജ്‌പേയി മരിച്ചെന്ന് വ്യാജവാര്‍ത്ത; സ്‌കൂളില്‍ ദുഖാചരണവും അവധിയും
X
vajpeyee

ഭുവനേശ്വര്‍:മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി മരിച്ചെന്ന് വ്യാജവാര്‍ത്ത. ഒഡീഷയിലെ ഒരു സ്‌കൂളിലാണ് സംഭവം. വാര്‍ത്തയെ തുടര്‍ന്ന് സ്‌കൂളില്‍ ദുഖാചരണവും നടത്തി. പോരാത്തതിന് സ്‌കൂളിന് ഒരു ദിവസത്തെ അവധിയും നല്‍കി. വ്യാജ വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന് സ്‌കൂളിലെ പ്രധാനാധ്യാപകനായ കമാല്‍കന്താ ദാസിനെ താല്‍ക്കാലികമായി പിരിച്ചുവിടുകയും ചെയ്തു.



എന്നാല്‍ സ്‌കൂള്‍ ടീച്ചര്‍മാരുടെ യോഗത്തിനിടെ ഒരു ടീച്ചറാണ് കമാല്‍കന്ത ദാസിന് വാജ് പേയി മരിച്ചെന്ന തെറ്റായ വാര്‍ത്ത നല്‍കിയത്. ഇത് കേട്ടയുടന്‍ വാര്‍ത്ത സ്ഥിരീകരിക്കാതെ ദാസ് യോഗത്തിനിടെ ദുഖാചരണം നടത്തി. തുടര്‍ന്ന് സ്‌കൂളിന് അവധിയും നല്‍കുകയായിരുന്നു.


വാര്‍ത്തയെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രധാനാധ്യാപകനെതിരേ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് താല്‍ക്കാലികമായി ദാസിനെ പിരിച്ചുവിട്ടത്. വാജ്‌പേയി ഏറെ കാലമായി അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലാണ്. പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറില്ല. സംസാര ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട്.


അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം മരിക്കുന്നതിന് ഏറെ മുമ്പ്് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചതിന് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി നീരാ യാദവിന് പിഴ ചുമത്തിയിരുന്നു.

Next Story

RELATED STORIES

Share it