വാഗമണ്‍ കേസ്: എന്‍ഐഎ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രതികളാണെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്ന ഒളിവിലുള്ള വാസിഖ് ബില്ല, ആലം ജെബ് അഫ്രീദി എന്നിവര്‍ക്കെതിരേ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി, തീവ്രവാദ സംഘടനകളുമായി സഹകരിച്ചു, ആയുധ നിയമങ്ങള്‍ ലംഘിച്ചു, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. എറണാകുളത്തെ എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഈ കേസില്‍ 30 പേര്‍ക്കെതിരേ എന്‍ഐഎ 2011 ജനുവരി 13നാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് 2013 ജൂലൈ 29ന് ആറു പേര്‍ക്കെതിരേ യുഎപിഎ ചുമത്തിക്കൊണ്ട് അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. 2007 ഡിസംബറില്‍ വാഗമണില്‍ ക്യാംപ് സംഘടിപ്പിച്ച് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it