Flash News

വാക്കുതര്‍ക്കം; ഡല്‍ഹിയില്‍ യുവാക്കള്‍ യുബര്‍ ടാക്‌സി ഡ്രൈവറെ വെടിവച്ചു കൊന്നു

വാക്കുതര്‍ക്കം; ഡല്‍ഹിയില്‍ യുവാക്കള്‍ യുബര്‍ ടാക്‌സി ഡ്രൈവറെ വെടിവച്ചു കൊന്നു
X
juveniles-

ഡല്‍ഹി:സ്ഥലപേരിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുബര്‍ ടാക്‌സി ഡ്രൈവറെ രണ്ട് യുവാക്കള്‍ വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ മുണ്ടകയില്‍ കുല്‍ദീപ് ഠാക്കുര്‍ എന്ന 50 കാരനാണ് കൊല്ലപ്പെട്ടത്.
16,17 വയസ്സ് പ്രായമുള്ള രണ്ട് വിദ്യാര്‍ത്ഥികളാണ് ടാക്‌സി ഡ്രൈവറെ വെടിവച്ചുകൊന്നത്.ബുധനാഴ്ച വിദ്യാര്‍ത്ഥികള്‍ കുല്‍ദീപിനെ ഓട്ടത്തിനായി വിളിച്ചിരുന്നു. തുടര്‍ന്ന് വഴിമധ്യേയുള്ള യാത്രയില്‍ ചില സ്ഥലപേരുകളെ ചൊല്ലി തമാശയ്ക്ക് തര്‍ക്കമുണ്ടായി.തര്‍ക്കം രൂക്ഷമായതിനിടെ വണ്ടിയോടിക്കുന്ന കുല്‍ദീപിനെ ഒരു വിദ്യാര്‍ത്ഥി മൂന്ന് തവണ വെടിവയ്ക്കുകയായിരുന്നു. പ്രതികള്‍ ടാക്‌സി ബുക്ക് ചെയ്യാനായി നല്‍കിയ അഡ്രസ് പിന്തുടര്‍ന്നാണ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ മുതിര്‍ന്നവരെ പോലെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. പ്രതികള്‍ ഇപ്പോള്‍ ജുവനൈല്‍ ജയിലിലാണ്. ഡല്‍ഹിയില്‍ അടുത്ത കാലത്തായി ജുവനൈല്‍ കുറ്റകൃ്ത്യങ്ങളില്‍ വന്‍വര്‍ധനയാണ് ഉള്ളത്. വെടിവച്ച വിദ്യാര്‍ത്ഥിയുടെ പിതാവ് സ്ഥലത്തെ സുപ്രധാന ഗുണ്ടാ നേതാവാണ്.
Next Story

RELATED STORIES

Share it