വസ്ത്രവ്യാപാര ശാലകളില്‍ തൊഴില്‍വകുപ്പിന്റെ മിന്നല്‍പ്പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വസ്ത്രവ്യാപാരശാലകളില്‍ തൊഴില്‍വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നാല്‍പത് സ്ഥാപനങ്ങള്‍ക്കെതിരേ നടപടി. 673 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമങ്ങളുടെ ലംഘനമാണ് കൂടുതലായും കണ്ടെത്തിയത്.
ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കാതിരിക്കല്‍, ഓര്‍വടൈം അലവന്‍സ്, മെറ്റേണിറ്റി ബെനിഫിറ്റ് എന്നിവ നല്‍കാതിരിക്കല്‍, ഒഴിവ് ദിവസങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാതിരിക്കല്‍, കരാര്‍ നിയമന വ്യവസ്ഥകള്‍ ലംഘിക്കല്‍ തുടങ്ങി ഒട്ടേറെ ക്രമക്കേടുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ എട്ട് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 273 നിയമലംഘനങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ലേബര്‍ കമ്മീഷണര്‍ കെ ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it