വസ്ത്രനിര്‍മാണം: 6,000 കോടിയുടെ പാക്കേജ്

ന്യൂഡല്‍ഹി: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരുകോടി പുതിയ തൊഴിലുകള്‍ സൃഷ്ടിക്കത്തക്കവിധം വസ്ത്രനിര്‍മാണ മേഖലയില്‍ 6,000 കോടി രൂപയുടെ പ്രത്യേക പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 1100 കോടി അമേരിക്കന്‍ ഡോളറിന്റെ അധിക നിക്ഷേപമാണ് ഈ മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
3040 കോടി അമേരിക്കന്‍ ഡോളര്‍ കയറ്റുമതിയിലൂടെ ലഭിക്കുന്നത് മേഖലയെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. പാക്കേജ് വേണ്ടപോലെ ഉപയോഗപ്പെടുത്തിയാല്‍ വസ്ത്ര കയറ്റുമതിയില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ബംഗ്ലാദേശിനെയും വിയറ്റ്‌നാമിനേയും മറികടക്കാന്‍ സാധിക്കുമെന്ന് ടെക്സ്റ്റയില്‍സ് സെക്രട്ടറി രശ്മി വര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it