വസ്തുതര്‍ക്കം: അയല്‍വാസി ആക്രമിച്ചതായി യുവാവിന്റെ പരാതി
BY Sumeera SMR26 April 2016 5:50 AM GMT
Sumeera SMR26 April 2016 5:50 AM GMT
അഞ്ചല്‍: വസ്തുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി അക്രമിച്ച് പരിക്കേല്‍പ്പിച്ചതായി യുവാവിന്റെ പരാതി. ചണ്ണപ്പേട്ട വനത്തുംമുക്ക് കുളത്തുംകര പുത്തന്‍വീട്ടില്‍ രാജേഷാ(26)ണ് പരാതിക്കാരന്. സംഭവത്തില്‍ അയല്‍വാസികളായ മനു, വാവാച്ചി, മനോജ് എന്നിവര്‍ക്കെതിരേ അഞ്ചല്‍ പോലിസില്‍ പരാതി നല്കി. സംഭവത്തിന് തലേദിവസം രാജേഷിന്റേയും മനുവിന്റേയും അമ്മമാര്‍ തമ്മില്‍ അതിര്ത്തിതര്ക്കമുണ്ടായി.
സംഭവത്തില്‍ രാജേഷിനെതിരേ മനുവിന്റെ മാതാവ് അഞ്ചല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. പരാതി നിലനില്‍ക്കെ തൊട്ടടുത്തദിവസം മനുവും സുഹൃത്തുക്കളും ചേര്‍ന്ന് ചണ്ണപ്പേട്ടയ്ക്കു സമീപം രാജേഷിനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അഞ്ചല്‍ പോലിസില്‍ അറിയിച്ചശേഷം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തിന് കാരണക്കാരായ പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജേഷിന്റെ ഭാര്യ സിജിയും മാതാവ് ശ്യാമളയും അഞ്ചല്‍ സിഐ, പുനലൂര്‍ ഡിവൈഎസ്പി, കൊല്ലം റൂറല്‍ എസ്പി എന്നിവര്‍ക്ക് പരാതി നല്കി.

Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT