Kollam Local

വവ്വാക്കാവില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ അപകടം: ഒഴിവായത് വന്‍ ദുരന്തം

കരുനാഗപ്പള്ളി: ദേശീപാതയില്‍ വവ്വാക്കാവ് ജങ്ഷന് വടക്ക് പ്രിയങ്ക കണ്ണാശുപത്രിക്ക് സമീപം ഗ്യാസ് ടാങ്കര്‍ അപകടം. വന്‍ ദുരന്തം ഒഴിവായി. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. പാചക വാതക ഗ്യാസുമായി വന്ന ഭാരത് ഗ്യാസിന്റെ ക്യാപ്‌സൂള്‍ ടാങ്കര്‍ ആണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറിയത്.ടാങ്കര്‍ ലോറി െ്രെഡവര്‍ തമിഴ്‌നാട് രാമക്കല്‍ സ്വദേശി പൊന്നമ്പലം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്ന് കഴകുട്ടത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ആണ് അപകടത്തില്‍പ്പെട്ടത്. െ്രെഡവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു.റോഡ് സൈഡിലെ ഫര്‍ണീച്ചര്‍ കട, വെല്‍ഡിങ് വര്‍ക്‌ഷോപ്പ് എന്നിവയിലേക്കാണ് ലോറി ഇടിച്ച് കയറി നിന്നത്. തൊട്ടടുത്ത് വാടകയ്ക്ക് താമസിച്ച് ഹോട്ടല്‍ നടത്തുന്ന കുലശേഖരപുരം കുറുങ്ങപ്പള്ളി രാജീവ് ഭവനത്തില്‍ രാജനും(58) ഭാര്യയും ഇറങ്ങി ഓടി മാറിയതിനാല്‍ പരിക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് സിഐ രാജപ്പന്‍ റാവത്തരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടു. ഗ്യാസ് ലീക്ക് ഇല്ലാത്തത് മൂലം വന്‍ ദുരന്തം ഒഴിവായി. അപകം നടന്ന സ്ഥലത്തിന് സമീപത്തായി പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുത്തന്‍തെരുവില്‍ ഇതേ രീതിയിലുള്ള അപകടം ഉണ്ടാവുകയും ടാങ്കര്‍ പൊട്ടിത്തെറിച്ച് പതിമൂന്ന് ജീവന്‍ പൊലിയുകയും നിരവധി പേര്‍ക്ക് പൊള്ളല്‍ ഏല്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും ഏകദേശം രണ്ട് കിലോമീറ്ററിനുള്ളിലാണ് ഇന്നലെ വീണ്ടും ടാങ്കര്‍ അപകടം നടന്നത്. ടാങ്കറില്‍ െ്രെഡവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് വിവരം. എറണാകുളത്ത് നിന്നും മറ്റൊരു വാഹനത്തിലേക്ക് ഗ്യാസ് മാറ്റി അപകടത്തില്‍പ്പെട്ട ടാങ്കര്‍ െ്രെകയിന്‍ ഉപയോഗിച്ച് മാറ്റി. സേഫ്റ്റി ഓഫിസര്‍, ഗ്യാസ് കമ്പനി ഉദ്യോഗസ്ഥര്‍, ഉന്നത പോലിസ് അധികാരികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് ഗ്യാസ് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറോളം പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഒരു െ്രെഡവറേ മാത്രം വെച്ച് ഇത്തരത്തില്‍ ഗ്യാസ് കൊണ്ട് വന്നതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it