ernakulam local

വഴിയാത്രക്കാര്‍ക്ക് മേല്‍ കാര്‍ പാഞ്ഞുകയറി;നാലുപേര്‍ക്ക് പരിക്ക്

കോതമംഗലം: കുട്ടമ്പുഴയില്‍ വഴിയാത്രക്കാര്‍ക്ക് മേല്‍ കാര്‍ പാഞ്ഞുകയറി നാലു സ്ത്രികള്‍ക്ക് പരിക്ക്.
കുട്ടമ്പുഴ കൂവപ്പാറ കറുകപ്പിള്ളി ടോമിയുടെ ഭാര്യ ഷെറിന്‍ (33), മകള്‍ അലിന (ഒമ്പത്), ചക്കാലയ്ക്കല്‍ എല്‍ദോസിന്റെ ഭാര്യ ലീല (50), തുടക്കരയില്‍ കുര്യാക്കോസിന്റെ ഭാര്യ മേരി (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്കും, കാലിനും, നട്ടെല്ലിനും ഗുരുതര പരിക്കേറ്റ അലിനയെ കോലഞ്ചേരി ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പേരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ന് കുട്ടമ്പുഴ ഉരുളന്‍തണ്ണി ജങ്ഷന് സമീപമാണ് അപകടം. കാല്‍നടയായി പള്ളിയില്‍ പോവുകയായിരുന്നു സംഘത്തിന് നേരെയാണ് കാര്‍ പാഞ്ഞുകയറിയത്. കുട്ടമ്പുഴ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it