kannur local

വള്ളിത്തോട് പിഎച്ച്‌സിയില്‍ ഡോക്ടറില്ല; രോഗികള്‍ക്കു ദുരിതം

ഇരിട്ടി: മലയോരത്തെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ പ്രധാന ആശാകേന്ദ്രമായ വള്ളിത്തോട് പിഎച്ച്‌സിയില്‍ ഒരാഴ്ചയായി ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍.
ഇവിടെ രണ്ട് ഡോക്ടര്‍മാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഒരാള്‍ അവധിയിലും മറ്റൊരാള്‍ സ്ഥലംമാറ്റവും കാരണം ആശുപത്രിയില്‍ നിന്നു പോയതാണു തിരിച്ചടിയായത്. പകരം ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ ഏറെ പ്രയാസം അനുഭവിക്കുകയാണ്.
പനി, ജലദോഷം, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്നവര്‍ ചികില്‍സ ലഭിക്കാതെ തിരിച്ചുപോവേണ്ട അവസ്ഥയിലാണ്.
ഇതേത്തുടര്‍ന്ന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടി വരികയാണ്. പൊതുവെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികലെ സമീപിക്കേണ്ടി വരുന്നത് കുടുംബ ബജറ്റ് തന്നെ താളം തെറ്റിക്കുകയാണ്.
Next Story

RELATED STORIES

Share it