വള്ളിക്കുന്നില്‍ അഡ്വ. ഒ കെ തങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
BY Sumeera SMR3 April 2016 5:21 AM GMT
Sumeera SMR3 April 2016 5:21 AM GMT
മലപ്പുറം: ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കെ തങ്ങള്‍ വള്ളിക്കുന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. ഓലശ്ശേരി സയ്യിദ് ഇബ്രാഹീം കുഞ്ഞിക്കോയ തങ്ങള്‍ കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പ് സ്വദേശിയാണ്. ഫാറൂഖ് ഹൈസ്കൂളില്‍ പ്രാഥമിക പഠനവും സെക്കന്‍ഡറി പഠനവും. 1981ല്‍ ഫാറൂഖ് കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന തങ്ങള്‍ 1987ല്‍ അവിടെ നിന്നു കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം നേടി. 1990ല്‍ കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്നു എല്‍എല്‍ബി ബിരുദം. 1991ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് മഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകന് അഡ്വ. സി ശ്രീധരന് നായരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 2004 മുതല്‍ സ്വന്തമായി പ്രാക്ടീസ് ചെയ്തു വരികയാണ്. ഇടത് സര്‍ക്കാറിന്റെ കാലത്ത് മഞ്ചേരി ജില്ലാ കോടതിയില്‍ അഡീഷനല്‍ ഗവണ്മെന്റ് പ്ലീഡറും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി സേവനമനുഷ്ടിച്ചു.
1995ല്‍ മലപ്പുറം ജില്ലയിലെ ഒളവട്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് ഇടത് സ്വതന്ത്രനായി മല്‍സരിച്ചു. ഐഎന്‍എല്‍ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി, നാഷനല്‍ ലേബര്‍ യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, ഐഎന്‍എല്‍ ജില്ലാ ജന. സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കൊയിലാണ്ടി ഫ്ളോററ്റില്‍ സൈതാലി കോയ തങ്ങളുടെ മകള്‍ റൗളയാണ് ഭാര്യ. മക്കള്‍: സയ്യിദ് സഹീന്‍ തങ്ങള്‍, ആയിഷാ നുസ്ഹ, ഫാത്തിമ മിര്‍ഫ, സയ്യിദ് ഹനീന്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT