Second edit

വളര്‍ച്ചാ നിരക്ക്

ഭരണകൂടങ്ങള്‍ സ്ഥിതിവിവര കണക്കുകളില്‍ വെള്ളം ചേര്‍ക്കുന്നത് അസാധാരണമല്ല. ലോക വ്യാപാരസംഘടനയും അന്താരാഷ്ട്ര നാണയനിധിയും തിരസ്‌കരിക്കാന്‍ മാത്രം അബദ്ധങ്ങള്‍ നിറഞ്ഞതായിരുന്നു അര്‍ജന്റീനയിലെ സ്ഥിതിവിവര കണക്കുകള്‍. 7.5 ശതമാനം വളര്‍ച്ചാ നിരക്ക് എന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുമ്പോട്ടുവയ്ക്കുന്ന കണക്ക് ഒരുപാട് വെള്ളം ചേര്‍ത്തതാണെന്നു കരുതുന്ന ധനശാസ്ത്രജ്ഞരുണ്ട്. കാരണങ്ങള്‍ പലതാണ്. വിദേശത്തുനിന്നുള്ള നിക്ഷേപം താഴെത്തട്ടിലാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യാ പദ്ധതികള്‍ പലതും മോദി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വ്യാവസായികോല്‍പാദനത്തില്‍ രാജ്യം ഒട്ടും മുമ്പോട്ടുനീങ്ങിയിട്ടില്ല. ഓരോ 10 വര്‍ഷം കൂടുമ്പോഴുമുള്ള ശമ്പളവര്‍ധന ഖജനാവിനു വലിയ ഭാരമാണ് വരുത്തുന്നത്. കാല്‍ലക്ഷം കോടിയിലധികം രൂപ പൊതുമേഖലാ ബാങ്കുകളില്‍നിന്നു സമ്പന്നര്‍ അടിച്ചെടുത്തത് തിരിച്ചുപിടിക്കുന്നതിനു തടസ്സങ്ങള്‍ ഏറെ. ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ ഉണ്ടാക്കുന്ന നഷ്ടം ഷോക്കടിപ്പിക്കും വിധം ഭീമമാണ്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇതെല്ലാം ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ധനമന്ത്രി അതൊക്കെ അവഗണിക്കുകയാണ്. ഇന്ത്യ ബ്രസീലിനെപ്പോലെ വലിയ കടത്തില്‍പ്പെട്ട് വളര്‍ച്ചയില്‍ താഴോട്ടുപോവുകയാണെന്നു രാജന്‍ പറയുന്നു. ഉള്ള വളര്‍ച്ച തന്നെ എണ്ണവില താഴോട്ടു പോയതുകൊണ്ടാണെന്ന് എല്ലാവരും ചൂണ്ടിക്കാട്ടുന്നുണ്ട്. മൊത്ത ദേശീയോല്‍പാദനത്തില്‍ അതുകൊണ്ട് 1.5 ശതമാനം നേട്ടമുണ്ടായി.
Next Story

RELATED STORIES

Share it