Second edit

വളര്‍ച്ചാനിരക്ക്

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വിശ്വപ്രശസ്തനായ സാമ്പത്തികവിദഗ്ധനാണ്. അന്ധര്‍ മാത്രമുള്ള ഒരു പ്രദേശത്ത് ഒറ്റക്കണ്ണുള്ളവന്‍ മേനിപറയുന്നതുപോലെയാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെപ്പറ്റിയുള്ള പ്രചാരണമെന്ന് അദ്ദേഹം ഈയിടെ അഭിപ്രായപ്പെട്ടത് ബിജെപി നേതാക്കളെ നന്നായി അലോസരപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വളര്‍ച്ചാനിരക്ക് കണക്കുകൂട്ടുന്നതില്‍ വരുത്തിയ ചില മാറ്റങ്ങള്‍ കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളില്‍ പെട്ടിരുന്നു. എന്നാല്‍, പല ധനശാസ്ത്രജ്ഞന്മാരും അന്നുതന്നെ അത്തരം അവകാശവാദങ്ങളെ ചോദ്യംചെയ്തിരുന്നു. കമ്പോളത്തില്‍ അതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല എന്നായിരുന്നു അവരുടെ പരാതി. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ കാര്‍ഷികവിളകളുടെ വില താഴോട്ടാണ്.
യഥാര്‍ഥ കണക്കുകള്‍ വച്ചല്ല ധനമന്ത്രി വളര്‍ച്ചാനിരക്കിനെപ്പറ്റി പറയുന്നത് എന്നാണു സൂചന. ചൈനയില്‍ കുറേക്കാലം അങ്ങനെയായിരുന്നു സ്ഥിതി. പിന്നീടവര്‍ വൈദ്യുതിയുടെ ഉപയോഗം, ചരക്കുകളുടെ നീക്കം, ബാങ്ക് വായ്പകള്‍ എന്നിവ പരിശോധിച്ച് വളര്‍ച്ചാനിരക്ക് നിശ്ചയിക്കാന്‍ തുടങ്ങി. ചൈനീസ് മാതൃക സ്വീകരിച്ചുകൊണ്ട് മുംബൈയിലെ ഒരു ധനകാര്യസ്ഥാപനം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 5.4 ശതമാനമാണെന്നു പറയുന്നു. ചില അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനങ്ങളും ഏതാണ്ട് അതേ നിഗമനത്തിലാണെത്തുന്നത്.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും നീതി ആയോഗിലെ ബഹുമിടുക്കന്‍മാരും ഇന്ത്യ തിളങ്ങുന്നു എന്നു പറയാന്‍ കണക്കുകളില്‍ വെള്ളം ചേര്‍ക്കുകയാണെന്ന സംശയം വ്യാപകമാണ്.
Next Story

RELATED STORIES

Share it