വലിയ തലച്ചോറുള്ള ജീവികള്‍ക്ക്  പെട്ടെന്ന് വംശനാശം സംഭവിക്കാം

പാരിസ്: വലിയ തലച്ചോറുള്ള ജീവിവര്‍ഗങ്ങള്‍ വംശനാശത്തിനിരയാവാനുള്ള സാധ്യത ഏറെയാണെന്ന് പഠന റിപോര്‍ട്ട്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ പ്രഫസറായ എറിക് അബെല്‍സനാണ് വംശനാശവും വലിയ തലച്ചോറും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിക്കാവുന്ന തെളിവുകള്‍ കണ്ടെത്തിയത്. ഇക്കാര്യത്തിന് ഉപോദ്ബലകമായി നേരത്തേ ജീവശാസ്ത്രപരമായ കണ്ടെത്തലുണ്ടെന്നും അദ്ദേഹം പറയുന്നു. ജീവികളുടെ വലിയ തലച്ചോറിലേക്ക് രക്തമെത്തിക്കുന്നതിന് കൂടുതല്‍ ഊര്‍ജം ആവശ്യമാണെന്ന് വെളിപ്പെട്ടതാണ്.
വിശാലമായ തലയോട്ടിയുള്ള ജീവികള്‍ കൂടുതല്‍ കാലം ജീവിക്കാനുള്ള സാധ്യത ഏറെയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. തന്റെ ഊഹം വ്യക്തമാക്കുന്നതിനായി അമേരിക്കയിലെ വിവിധ മ്യൂസിയങ്ങളിലുള്ള 160 ഇനങ്ങളില്‍ പെട്ട 1650 സസ്തനികളുടെ മാതൃക പരിശോധിച്ചു. അബെല്‍സണ്‍ എലി മുതല്‍ എരുമ വരെയുള്ള ജീവികളുടെയെല്ലാം ശാരീരിക അളവും തലയോട്ടിയും പരിശോധിച്ചു. അതിനെ തുടര്‍ന്ന് ഐയുസിഎന്‍ തയ്യാറാക്കിയ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ പട്ടിക പരിശോധിച്ചു.
ഭൂമുഖത്തുള്ള 600ലധികം ജീവിവര്‍ഗങ്ങളെയും അദ്ദേഹം പഠന വിധേയമാക്കി. ഇതിനെ തുടര്‍ന്നാണ് വലിയ തലച്ചോറുള്ള ജീവികള്‍ വളരെ വേഗം വംശനാശത്തിന് വിധേയമാകുന്നുവെന്ന കണ്ടെത്തലില്‍ അദ്ദേഹം എത്തിയത്.
Next Story

RELATED STORIES

Share it