Flash News

വലന്റൈന്‍സ് ദിനം ഉത്തര്‍പ്രദേശില്‍ ടൂറിസം ദിനമാക്കുന്നു

വലന്റൈന്‍സ് ദിനം ഉത്തര്‍പ്രദേശില്‍ ടൂറിസം ദിനമാക്കുന്നു
X
UP CM Akhilesh Yadav presiding over an investor's meet at Hotel Trident, Nariman Point Mumbai on Thursday. Express photos By Pradip Das,10/09/15,Mumbai.

ലക്‌നൗ : വലന്റൈന്‍സ് ദിനമായി ആഘോഷിക്കപ്പെടുന്ന ഫെബ്രുവരി 14 ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ സംസ്ഥാന ടൂറിസം ദിനമാക്കി മാറ്റുന്നു. ലോക ടൂറിസം ദിനമായി സെപ്തംബര്‍ 27 ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും സംസ്്ഥാനത്തിന് സ്വന്തമായി ഒരു ടൂറിസം ദിനമുണ്ടാകുന്നതില്‍ തെറ്റില്ലെന്ന് യുപി ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി നവ്‌നീത് സെഹ്ഗാള്‍ പറഞ്ഞു. ലക്‌നൗവിലാണ് ആദ്യത്തെ ടൂറിസം ദിന ആഘോഷങ്ങള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. മെഗാ ഹോട്ട് എയര്‍ ബലൂണ്‍ ഷോ അടക്കം വിപുലമായ ആഘോഷങ്ങളാണ് ഇതിനായി തീരുമാനിച്ചിട്ടുള്ളത്. രാജ്യത്ത്് ഏറ്റവുമധികം ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തുന്ന രണ്ടാമത് സംസ്ഥാനമാണ് യു പി. 2014ല്‍ 29.09 ലക്ഷം വിദേശവിനോദസഞ്ചാരികളും സംസ്ഥാനത്തെത്തിയതായാണ് കണക്കുകള്‍.
Next Story

RELATED STORIES

Share it