വര്‍ത്തമാനകാല പ്രതിസന്ധിക്ക് പരിഹാരം ഖുര്‍ആന്‍: കെ വി തോമസ് എംപി

കൊച്ചി: സമകാലിക സാഹചര്യങ്ങളില്‍ ഖുര്‍ആനിന്റെ സന്ദേശം അതീവ പ്രസക്തമാണെന്നും ഖുര്‍ആന്‍ പഠനം മനുഷ്യസമൂഹത്തില്‍ വ്യാപിപ്പിക്കേണ്ടതു നാം നേരിടുന്ന സാമൂഹികപ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമാണെന്നും കെ വി തോമസ് എംപി. എറണാകുളം ടൗണ്‍ഹാളില്‍ ഇസ്‌ലാമിക വൈജ്ഞാനിക വ്യാപനരംഗത്തു വലിയ സംഭാവനകളര്‍പ്പിച്ച സലഫി ലേണിങ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ വാര്‍ഷികപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹംസമൂഹത്തിന്റെ പുരോഗതിക്കുവേണ്ടിയും വര്‍ഗീയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരിലും എസ്എല്‍ആര്‍സി എടുത്തുവരുന്ന നിലപാടുകള്‍ ശ്ലാഘനീയമാണെന്ന് കെ വി തോമസ് പറഞ്ഞു. മതങ്ങളെ അറിയുവാനും അവ തമ്മിലുള്ള സ്‌നേഹം വളര്‍ത്തുന്നതിലും ഇത്തരം സമ്മേളനങ്ങള്‍ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖുര്‍ആന്‍, ഹദീസ്, ഇസ്‌ലാമിക ചരിത്രം, അറബി ഭാഷ മേഖലകളിലും മത താരതമ്യ പഠനങ്ങളിലും അഗാധ വിജ്ഞാനമുള്ള ഒരു പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി സ്ഥാപിതമായ എസ്എല്‍ആര്‍സി ഈ മേഖലകളില്‍ നിസ്തുലമായ സംഭാവനകളാണ് അര്‍പിച്ചുവരുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ റിട്ട. ഐപിഎസ് ഓഫിസര്‍ സി ബി അബ്ദുറഹ്മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ചിറക്കിയ സുവനീര്‍ പ്രകാശനം കൊച്ചി നഗരസഭാ ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് എന്‍ കെ ഖാലിദിനു നല്‍കി നിര്‍വഹിച്ചു. ാേ
Next Story

RELATED STORIES

Share it