വര്‍ഗീയ ഭീകരത: എസ്ഡിപിഐ ദേശീയ കാമ്പയിന് സംഘടിപ്പിക്കും
BY ajay G.A.G1 Dec 2015 6:15 AM GMT
ajay G.A.G1 Dec 2015 6:15 AM GMT
ന്യൂഡല്‍ഹി: വര്‍ഗീയ ഭീകരതയ്ക്കെതിരേ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ദേശീയ കാമ്പയിന് സംഘടിപ്പിക്കുന്നു. ഈ മാസം 10 മുതല്‍ 30 വരെയാണ് കാമ്പയിന്. ഇതിന്റെ ഭാഗമായി 21ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഫ്സര്‍ പാഷ അറിയിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരേ സാധാരണ ജനങ്ങളെ ഒന്നിപ്പിക്കുന്ന വേദിയാവും കാമ്പയിന് എന്ന് പാഷ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടു കൂടി നടപ്പാക്കപ്പെടുന്ന സാമുദായിക ഭീകരതയ്ക്കെതിരേ രാജ്യം ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും എസ്ഡിപിഐ ആഹ്വാനം ചെയ്തു. മൂന്ന് ആഴ്ച നീണ്ടു നില്ക്കുന്ന കാമ്പയിന്റെ ദേശീയ ഉദ്ഘാടനം പത്താം തിയ്യതി ബംഗളൂരുവില്‍ നടക്കും. പാര്‍ലമെന്റ് മാര്‍ച്ചിന് പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതു സമ്മേളനം, സെമിനാറുകള്‍, തെരുവു നാടകം, കലാപരിപാടികള്‍ എന്നിവയും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.
Next Story
RELATED STORIES
സൂര്യനും ചന്ദ്രനും മുഖാമുഖം വരുന്നു; ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം...
10 Oct 2023 6:48 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMTചന്ദ്രനു പിന്നാലെ സൂര്യനിലേക്കും ഇന്ത്യ; ആദിത്യ എല്‍-ഒന്ന് വിജയകരമായി...
2 Sep 2023 8:34 AM GMTചന്ദ്രനില്‍ ഇന്ത്യയും; അഭിമാനമായി ചന്ദ്രയാന്‍-മൂന്ന്(ലാന്റിങ്...
23 Aug 2023 1:42 PM GMTചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള...
21 Aug 2023 6:59 AM GMTചന്ദ്രയാന്‍-മൂന്ന് വിക്ഷേപിച്ചു; പ്രതീക്ഷയോടെ രാജ്യം
14 July 2023 9:28 AM GMT