thrissur local

വര്‍ഗീയതയ്ക്കും ഫാഷിസത്തിനും താക്കീതായി എസ്ഡിപിഐ മേഖലാ റാലി

തൃശൂര്‍: നിവര്‍ന്നു നില്‍ക്കുക, മുട്ടിലിഴയരുത് എന്ന സന്ദേശവുമായി എസ്ഡിപിഐ നടത്തുന്ന ദേശീയ കാംപയിനോടനുബന്ധിച്ച് കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച മധ്യമേഖലാറാലി വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരായ താക്കീതായി. വര്‍ഗീയ ഫാഷിസത്തിനെതിരെ ദേശ വ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായാണ് മേഖലാറാലി സംഘടിപ്പിച്ചത്.
മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും കേളികേട്ട കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാളിന്റെയും മാലിക്ദീനാറിന്റെയും ജ്വലിക്കുന്ന ഓര്‍മകളെ സാക്ഷിയാക്കിയാണ് നാലു ജില്ലകളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുത്ത മേഖലാറാലി സംഘടിപ്പിച്ചത്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും പി കെ ഗോപാലമേനേനും വിഭാവനം ചെയ്ത മതസൗഹാര്‍ദവും സഹിഷ്ണുതയും വിളിച്ചോതുന്ന റാലിയില്‍ അണിനിരന്ന സ്ത്രീകള്‍ അസഹിഷ്ണുതക്കെതിരേ ചിലങ്കയെറിഞ്ഞ കണ്ണകിയുടെ ഓര്‍മപുതുക്കലായിരുന്നു.
സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച നാട്ടുരാജാക്കന്‍മാരുടെയും സ്വാതന്ത്ര്യസമര നായകരുടെയും വിളനിലമായ കൊടുങ്ങല്ലൂരില്‍ സവര്‍ണ ഫാഷിസത്തിന് വേരറുക്കുമെന്നു പ്രഖ്യാപിച്ചു നടന്ന റാലിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ റോഡിനിരുവശവും നൂറുക്കണക്കിന് ആളുകളാണെത്തിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നായി നൂറുക്കണക്കിന് സ്ത്രീകളും പാര്‍ട്ടി പ്രവര്‍ത്തകരും അണിനിരന്ന റാലി അക്ഷരാര്‍ഥത്തില്‍ കൊടുങ്ങല്ലൂരിനെ നിശ്ചലാക്കി.
ഫാഷിസത്തിന്റെ കയ്യേറ്റങ്ങളെ ഓര്‍മപ്പെടുത്തുന്ന നിശ്ചദൃശ്യങ്ങളും റാലിയില്‍ അണിനിരന്നു. വൈകീട്ട് നാലുമണിക്ക് കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ നിന്നാരംഭിച്ച റാലിയുടെ മുന്‍നിര സമ്മേളന നഗരിയായ കൊടുങ്ങല്ലൂരിലെ എം എം കല്‍ബര്‍ഗി നഗറിലെത്തിയപ്പോഴും പിന്‍നിര കോതപറമ്പില്‍ നിന്ന് പുറപ്പെട്ടിരുന്നില്ല. കൊടുങ്ങല്ലൂരില്‍ നടന്ന പൊതുസമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അഫ്‌സര്‍പാഷ ഉദ്ഘാനം ചെയ്തു.
Next Story

RELATED STORIES

Share it