Flash News

വര്‍ഗീയതക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്തുണ; പഞ്ചാബി എഴുത്തുകാരി പത്മശ്രീ തിരിച്ചുനല്‍കുന്നു

വര്‍ഗീയതക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്തുണ; പഞ്ചാബി എഴുത്തുകാരി പത്മശ്രീ തിരിച്ചുനല്‍കുന്നു
X
dalip-kour-divanaചാണ്ഡിഗഡ്: എന്‍ഡിഎ സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ സാഹിത്യലോകത്തിന്റെ പ്രതിഷേധത്തിന് പിന്തുണയുമായി പഞ്ചാബി എഴുത്തുകാരിയും. ദലിപ് കൗര്‍ തിവാന 2004ല്‍ ലഭിച്ച പത്മശ്രീ തിരിച്ചുനല്‍കാനൊരുങ്ങുന്നത്.

നിരവധി സാഹിത്യകാരന്മാരാണ് ദാദ്രി സംഭവത്തിലും എഴുത്തുകാര്‍ കൊല്ലപ്പെടുന്നതിലും സര്‍ക്കാരിന്റെ മൗനത്തില്‍ പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയിരുന്നു.

1984ല്‍ സിഖുകാര്‍ക്കെതിരെ വര്‍ഗീയാതിക്രമങ്ങളാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മുസ്ലിംങ്ങള്‍ക്കെതിരെയാണ്.ബുദ്ധന്റെയും ഗുരുനാനാക്കിന്റെയും നാട്ടില്‍ ഇത്തരം വര്‍ഗീയ അതിക്രമങ്ങള്‍ നടക്കുന്നത് അപമാനമാണെന്നും ദലിപ് കൗര്‍ തിവാന പറഞ്ഞു.
Next Story

RELATED STORIES

Share it