thiruvananthapuram local

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; കാര്‍ഷിക, ഭവന പദ്ധതികള്‍ക്ക് ഊന്നല്‍

വര്‍ക്കല: വര്‍ക്കല ബ്ലോക്ക് പഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു. 38,87,26,875 രൂപ വരവും, 38,71,89,875 രൂപ ചെലവും, 15,37,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശനാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് കെ എം യൂസഫ് അധ്യക്ഷത വഹിച്ചു.
കാര്‍ഷിക മേഖലക്കും ഭവന നിര്‍മാണത്തിനുമാണ് ബജറ്റില്‍ മുന്‍തൂക്കം. ഇന്ദിരാ ആവാസ് യോജന ഭവന പദ്ധതിയനുസരിച്ച് ജനറല്‍ വിഭാഗത്തില്‍ 210 വീടുകളും പട്ടികജാതി വിഭാഗത്തിന് 150 വീടുകളും നിര്‍മിച്ച് നല്‍കും. ഇതിന് കേന്ദ്ര വിഹിതമായി 2.52 കോടി രൂപയും, സംസ്ഥാന വിഹിതമായി 3.30 കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. പ്രകൃതി വിഭവ പരിപാലനത്തിന് 4,27,24,920 രൂപയും വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും, വൈദ്യുതീകരണത്തിനും 25 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് അനുബന്ധമായി പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ 60 ലക്ഷം, ഗ്രാമ ന    ്യായാലയം സ്ഥാപിക്കുന്നതിന് ആദ്യ ഗഡുവായി അഞ്ചു ലക്ഷം, പട്ടികജാതി യുവജനങ്ങളുടെ തൊഴിലവരസങ്ങള്‍, വിദ്യാഭ്യാസം എന്നിവക്ക് 22 ലക്ഷം, വനിതകളുടെയും ആരോഗ്യ മേഖലയില്‍ മരുന്ന് വാങ്ങുന്നതിന് അഞ്ചു ലക്ഷം, ആരോഗ്യ മേഖലക്ക് 26 ലക്ഷവും, ജലലഭ്യത ഉറപ്പ് വരുത്തുന്നതിനും നീരുറവകളുടെ സംരക്ഷണത്തിനും രണ്ടു കോടി, പച്ചക്കറി കൃഷിക്ക് 21 ലക്ഷം, കേര ഗ്രാമത്തിന് 1.43 കോടി, സുസ്ഥിര നെല്‍കൃഷി വികസനത്തിന് എട്ട് ലക്ഷം, മണ്ണ് പരിപോഷണത്തിന് ഏഴ് ലക്ഷം എന്നിങ്ങനെയാണ് ബജറ്റ് വകയിരുത്തില്‍.
Next Story

RELATED STORIES

Share it