ernakulam local

വരാപ്പുഴ പാലത്തിലെ ടോള്‍ പിരിവ് അപക്‌സ് കൗണ്‍സില്‍ പ്രക്ഷോഭത്തിലേക്ക്

പറവൂര്‍: ദേശീയപാത 17ലെ വരാപ്പുഴ പാലം ഗതാഗതത്തിനു തുറന്നിട്ട് 15 വര്‍ഷം പിന്നിട്ടിട്ടും ടോള്‍ പിരിവ് അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ റസിഡന്‍സ് അസോസിയേഷന്‍സ് അപക്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുന്നു. '
ഏലൂര്‍, ചേരാനെല്ലൂര്‍, പറവൂര്‍ മേഖലയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് സമരപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ടോള്‍പിരിവ് നിര്‍ത്തുന്നതിനൊപ്പം കൂനമ്മാവ് ചിത്തിര കവലയിലെ അപകടാവസ്ഥ പരിഹരിക്കുക, എസ്എന്‍ കവലയില്‍ സിഗ്നല്‍ സ്ഥാപിക്കുക, ആറാട്ടുപുഴ പാലത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുക, കണ്ടയ്‌നര്‍ ലോറികളുടെ അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. പറവൂര്‍ താലൂക്ക് റസിഡന്‍സ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി സമരപരിപാടികളെക്കുറിച്ച് ആലോചിച്ചു.
പ്രസിഡന്റ് ആര്‍ വിശ്വംഭരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോര്‍ജ് വര്‍ക്കി, എഡ്രാക് സെക്രട്ടറി ടി ബി നസീര്‍, വി പി ഡെന്നി, വി എസ് മധു, വി എന്‍ സുകുമാരന്‍, കെ സി രാജന്‍, മാത്തപ്പന്‍ കാനപ്പിള്ളി, തോമസ് പാറക്കല്‍, കൊച്ചുബാവ സംസാരിച്ചു.
Next Story

RELATED STORIES

Share it