ernakulam local

വരാപ്പുഴ പാലം ടോള്‍പിരിവ്‌; എഡ്രാകിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

പറവൂര്‍: വരാപ്പുഴ പാലത്തിലെ ടോള്‍പിരിവിനെതിരേ എറണാകുളം ജില്ലാ റസിഡന്‍സ് അസോസിയേഷന്റെ(എഡ്രാക്) നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
15 വര്‍ഷമായിട്ടും തുടരുന്ന ടോള്‍പിരിവ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒരുപോലെ നഷ്ടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. ഏലൂര്‍ വ്യവസായ മേഖലയ്ക്കുവേണ്ടി ഉയരംകൂട്ടി പണിയേണ്ടിവന്നതിലുള്ള അധിക ബാധ്യതയും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കണക്കുകള്‍ നിരത്തി സമരസമിതി വിവരിക്കുന്നു. ചേരാനല്ലൂര്‍, ഏലൂര്‍, പറവൂര്‍ എന്നീ മേഖല അപക്‌സ് കൗണ്‍സിലുകള്‍ സംയുക്തമായാണ് സമരസമിതിക്കു രൂപം കൊടുത്തിട്ടുള്ളത്. സമരസമിതിയുടെ ആവശ്യപ്രകാരം പ്രദേശത്തെ പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതികള്‍ ടോള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് പ്രമേയം പാസാക്കി അയച്ചുകഴിഞ്ഞു. ഇതിന്റെ കോപ്പിയും വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകളും സഹിതം സമരസമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും എംഎല്‍എമാര്‍ക്കും നിവേദനം നല്‍കിയതായി സെക്രട്ടറി ടി ബി നസീര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it