wayanad local

വരള്‍ച്ച: സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പായില്ല

പുല്‍പ്പള്ളി: വരള്‍ച്ചക്കെടുതി നേരിടുന്ന കൃഷിക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതികളൊന്നും നടപ്പാക്കാത്തതു കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാവുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ജനുവരി ആദ്യവാരത്തില്‍ തന്നെ കബനിയില്‍ നീരൊഴുക്ക് കുറഞ്ഞതും കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു.
കര്‍ണാടക കൃഷിയാവശ്യങ്ങള്‍ക്ക് ബീച്ചനഹള്ളി ഡാമില്‍നിന്നു നുകു, താകാര്‍ ഡാമുകളിലേക്ക് വെള്ളം തുറന്നുവിട്ടതോടെയാണ് കബനിയില്‍ വെള്ളം കുറഞ്ഞത്.
നാട് ചുട്ടുപൊള്ളുമ്പോഴും ജലവകുപ്പ് നടപ്പാക്കാനുദ്ദേശിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുകയാണ്.
വന്‍കിട പദ്ധതികള്‍ക്കെതിരേ തുടക്കത്തിലുണ്ടായിരുന്ന പ്രതിഷേധം ഇപ്പോഴില്ല. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റി കാര്‍ഷിക മേഖലയില്‍ വെള്ളമെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല.
പല സംഘടനകളും കടമാന്‍തോട് പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി ഇപ്പോഴും രംഗത്തുണ്ട്. നഷ്ടപ്പെടുന്ന ജലം സംഭരിച്ച് മണ്ണിലിറക്കുക മാത്രമാണ് ഇവിടുത്തെ വരള്‍ച്ചയ്ക്ക് പരിഹാരം.
മഴക്കാലത്തു ലഭിക്കുന്ന ജലം പരമാവധി പ്രയോജനപ്പെടുത്തുകയും പുഴകള്‍, തോട് എന്നിവയിലെ വെള്ളം തടയണകള്‍ ഉപയോഗിച്ച് സംഭരിക്കുകയുമാണ് വേണ്ടതെന്നു കര്‍ഷക സംഘടനകള്‍ പറയുന്നു.
ജലക്ഷാമം പരിഹരിക്കാന്‍ ജലവിഭവ മന്ത്രി അഞ്ചു തടയണകള്‍ മുള്ളന്‍കൊല്ലിക്ക് പ്രഖ്യാപിച്ചിരുന്നു. ഇതും നടപ്പായില്ല.
Next Story

RELATED STORIES

Share it