വരള്‍ച്ച: മദ്യകമ്പനികള്‍ക്ക് വെള്ളം നല്‍കുന്നത് നിര്‍ത്തണമെന്ന് ഹരജി

ന്യൂഡല്‍ഹി: കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ മദ്യകമ്പനികള്‍ക്ക് വെള്ളം നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് അടുത്ത വാരം വാദം കേള്‍ക്കും. ഹരജിയില്‍ അതിവേഗത്തില്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനാല്‍ ജസ്റ്റിസ് അഭയ് മനോഹറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അടുത്തയാഴ്ച വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മറാത്ത്‌വാഡയിലെ മദ്യകമ്പനികള്‍ക്ക് നല്‍കിവരുന്ന വെള്ളത്തില്‍ ജൂണ്‍ അവസാനം വരെ 60 ശതമാനത്തിന്റെ കുറവു വരുത്താന്‍ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം മേഖലയിലുള്ള മറ്റു കമ്പനികള്‍ക്കു നല്‍കിവരുന്ന വെള്ളത്തില്‍ 25 ശതമാനത്തിന്റെ കുറവു വരുത്താനും ഉത്തരവായി. എന്നാല്‍, ബാക്കിവരുന്ന 40 ശതമാനവും നിര്‍ത്തണമെന്നാണു സാമൂഹികപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. വെള്ളത്തിന്റെ കുറവു കാരണം മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലെ ഐപിഎല്‍ മല്‍സരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ട കാര്യവും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it