kasaragod local

വരള്‍ച്ച നേരിടാന്‍ ജില്ലാ പഞ്ചായത്തിന്റെ ദീര്‍ഘകാല പദ്ധതി തയ്യാറാക്കുന്നു

കാസര്‍കോട്: വരള്‍ച്ച നേരിടാന്‍ ജില്ലാപഞ്ചായത്തും ജില്ലാഭരണകൂടവും ചേര്‍ന്ന് ദീര്‍ഘകാല പദ്ധതി തയ്യാറാക്കുന്നു. പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായുള്ള പ്രഥമ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജലസംരക്ഷണം ഉറപ്പാക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ കുഴല്‍ കിണര്‍, തുറന്ന കിണര്‍ എന്നിവ റീചാര്‍ജിങ് വരള്‍ച്ചാബാധിത സംസ്ഥാനങ്ങളില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജലത്തിന്റെ അമിത ചൂഷണം തടയാനുള്ള പ്രവര്‍ത്തനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
വരള്‍ച്ച നേരിടുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഒന്നാം ഘട്ട വര്‍ക്ക്‌ഷോപ്പ് 18ന് ജില്ലാ പഞ്ചായത്തില്‍ നടക്കും. വര്‍ക്ക്‌ഷോപ്പില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ സിഡബ്ല്യുആര്‍ഡിഎം, സിപിസിആര്‍ഐ, ജലനിധി, വാട്ടര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി, കെഎഫ്ആര്‍ഐ തുടങ്ങിയ ഏജന്‍സികളുടെ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കും.
വരള്‍ച്ച നേരിടുന്നതിനുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പേര് വിദ്യാര്‍ഥികളില്‍ നിന്നും ക്ഷണിക്കും. മികച്ച പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. എ പി ഉഷ, ഫരീദ സക്കീര്‍, സുഫൈജ ടീച്ചര്‍, അലി ഹര്‍ഷാദ് വോര്‍ക്കാടി, അംഗങ്ങളായ കെ കേളുപ്പണിക്കര്‍, ഡോ. വി പി പി മുസ്തഫ, ജോസ് പതാലില്‍, പുഷ്പ അമേക്കള, ഇ പത്മാവതി, പി വി പത്മജ, അഡ്വ. കെ ശ്രീകാന്ത്, മുംതാസ് സമീറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന രാമചന്ദ്രന്‍, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it