വരള്‍ച്ച: കര്‍ഷകന്‍ ജീവനൊടുക്കി

ബോവിക്കാനം: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷികവിളകള്‍ നശിച്ചതില്‍ മനംനൊന്ത് വിഷം കഴിച്ച കര്‍ഷകന്‍ മരിച്ചു. ഇരിയണ്ണി ബേപ്പ് തലക്കോട്ടെ അപ്പുക്കുട്ടന്‍ നായര്‍(53) ആണ് വിഷം അകത്തുചെന്ന് അവശനിലയില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചത്.
കവുങ്ങ് കര്‍ഷകനായ ഇദ്ദേഹത്തിന് വരള്‍ച്ചമൂലം തോട്ടം നനയ്ക്കാന്‍ കഴിഞ്ഞിരുന്നല്ല. ഇതുകാരണം കവുങ്ങുകള്‍ ഉണങ്ങി നശിച്ചതിലുള്ള വിഷമമാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരകമായതെന്ന് പറയപ്പെടുന്നു.
ഭാര്യ: ശാന്ത. മക്കള്‍: മേഘന, അനഘ. സഹോദരങ്ങള്‍: കുമാരന്‍, തമ്പാന്‍, രാഘവന്‍, സുകുമാരന്‍, രത്‌നാവതി, പരേതരായ ഭവാനി, ശ്രീധരന്‍.
Next Story

RELATED STORIES

Share it