വരള്‍ച്ച: ഐപിഎല്‍ മഹാരാഷ്ട്രയ്ക്ക് പുറത്ത്

ന്യൂഡല്‍ഹി: ഈ മാസം 30നും അതിനുശേഷവും മഹാരാഷ്ട്രയില്‍ നടത്താന്‍ നിശ്ചയിച്ച ഐപിഎല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റണമെന്ന് ബോംബെ ഹൈക്കോടതി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി(ബിസിസിഐ)ന് നിര്‍ദേശം നല്‍കി.
ഐപിഎല്‍ മല്‍സരങ്ങള്‍ മാറ്റുന്നതുകൊണ്ട് വരള്‍ച്ചാപ്രശ്‌നം പരിഹരിക്കുകയില്ലെങ്കിലും വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ക്ക് ഈ വെള്ളമെത്തിക്കാന്‍ സാധിച്ചാല്‍ ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബിസിസിഐക്ക് 13 മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നു മാറ്റേണ്ടിവരും.
Next Story

RELATED STORIES

Share it