Idukki local

വരള്‍ച്ചാ ദുരിതാശ്വാസം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക ചെലവിടാന്‍ അനുമതി

തൊടുപുഴ: സംസ്ഥാനത്ത് പൂര്‍ണമായോ ഭാഗികമായോ വരള്‍ച്ച പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള മാര്‍ഗരേഖകളില്‍ ഇളവ് അനുവദിച്ചു. ജലവിതരണത്തിനും അടിയന്തര അറ്റകുറ്റ പണികള്‍ നടത്തുന്നതിനുമായി ഗ്രാമപ്പഞ്ചായത്തുകളുടെ പ്ലാന്‍ തനതു ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ വരെയും മുനിസിപ്പാലിറ്റികളുടെ പ്ലാന്‍ തനത് ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വരെയും കോര്‍പറേഷനുകളുടെ പ്ലാന്‍ തനത് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വരെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍ അറിയിച്ചു.
അടിയന്തരമായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ മാത്രമാണ് ഫണ്ട് വിനിയോഗിക്കേണ്ടത്. കുടിവെള്ള വിതരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നേട്ടം അവകാശപ്പെട്ട് ഇലക്‌ട്രോണിക്‌സ്,അച്ചടി,റേഡിയോ,ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പാടില്ല.
പൊതുയോഗങ്ങളില്‍ പ്രസംഗിക്കുമ്പോഴും പൊതുജനങ്ങളോടോ മാധ്യമങ്ങളോടോ സംസാരിക്കുമ്പോഴും രാഷ്ട്രീയ നേതാക്കള്‍ ഈ പ്രവൃത്തിയെ പരാമര്‍ശിക്കാന്‍ പാടില്ല.
കുടിവെള്ള വിതരണ പദ്ധതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകരോ രാഷ്ട്രീയപാര്‍ട്ടികളോ ഇടപെടാന്‍ പാടില്ല.
Next Story

RELATED STORIES

Share it