Alappuzha local

വയ്യാങ്കര ചിറ ടൂറിസം പദ്ധതി പാതിവഴിയില്‍

ചാരുംമൂട്: ആലപ്പുഴ ജില്ലാ മെഗാ ടൂറിസം പദ്ധതിയിലിടം നേടിയ വയ്യാങ്കര ടൂറിസം പാതിവഴിയില്‍ നിലച്ചു. 2.59 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
ജില്ലയുടെ തെക്കു കിഴക്ക് കൊല്ലം ജില്ലയോടു ചേര്‍ന്നുള്ള താമരക്കുളം പഞ്ചായത്തില്‍ നൂറിലധികം ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജലാശയമാണ് വയ്യാങ്കര ചിറ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആവിഷ്‌കരിച്ച പദ്ധതി കേന്ദ്ര സര്‍ക്കാരിന്റ് ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്. 1.62 കോടിയുടെ ആദ്യഘട്ടനിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ ചിറയിലേക്കുള്ള പ്രവേശന കവാടം, ഇരുവശങ്ങളിലുമായി സന്ദര്‍ശകര്‍ക്കിരിക്കാന്‍ സിമന്റ് ബഞ്ചുകള്‍, പുല്‍ത്തകിടി, ടോയിലെറ്റ്, വൈദ്യുതി മുറി, കരയില്‍ നിന്നും ചിറയിലേക്ക് 20 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് പാലം എന്നിവയാണ് ഇപ്പോള്‍ നിര്‍മിച്ചു വരുന്നത്. പദ്ധതിയുടെ നിര്‍മാണച്ചുമതല കിറ്റ്‌കോയ്ക്കാണ്.
ബാക്കി 97 ലക്ഷത്തിന് ആയുര്‍വേദ ചികില്‍സാ കേന്ദ്ര മുള്‍പ്പടെയുള്ള നിര്‍മാണങ്ങള്‍ പിന്നീട് നടപ്പാക്കും. ഒന്നര വര്‍ഷം മുമ്പ് കേന്ദ്ര മന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് ആയിരുന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തറക്കല്ലിട്ടത്. ഇപ്പോള്‍ ചിറയില്‍ മീന്‍ വളര്‍ത്തലിന് പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുകയാണ്. നേരത്തെ നിരവധി ടൂറിസം പദ്ധതികള്‍ ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it