വയോധികയ്ക്ക് നേരെ 'ഐഎസ്' ആക്രമണം

ജയ്പൂര്‍: രാജസ്ഥാനിലെ നാഗ്പൂര്‍ ജില്ലയില്‍ 60കാരിയെ അജ്ഞാതര്‍ ആക്രമിച്ചു. സംഭവസ്ഥലത്ത് ഐഎസ് എന്നു രേഖപ്പെടുത്തിയ കറുത്ത തുണി കണ്ടെത്തിയതായി പോലിസ് പറഞ്ഞു. നാഗ്പൂരിലെ ഭീം എന്ന ഭാഗത്ത് നദിദേവിയെയാണ് കൊച്ചുമകനോടൊപ്പം ഉറങ്ങുന്നതിനിടെ അജ്ഞാതര്‍ ആക്രമിച്ചത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് നടത്തിയ അന്വേഷണത്തിലാണ് വീടിനു പിറകില്‍ നിന്ന് ഐഎസ് എന്നെഴുതിയ കറുത്ത തുണി കണ്ടെത്തിയത്. എന്നാല്‍, അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it