kannur local

വയോധികയെ ആക്രമിച്ച് മാല കവര്‍ന്നു

മട്ടന്നൂര്‍: മാവേലി സ്‌റ്റോറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയെ തളളിയിട്ട് ബൈക്കിലെത്തിയ യുവാവ് സ്വര്‍ണ്ണ മാല കവര്‍ന്നു.
ഇന്നലെ രാവിലെ 11 ഓടെ കൂടാളി കോഴിയോടന്‍ച്ചാലിലായിരുന്നു സംഭവം. മുഖത്തും കൈക്കും പരിക്കേറ്റ പൂവ്വത്തൂരിലെ പാറോത്ത് വീട്ടില്‍ പി അമ്മാളു(70)വിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിയോടന്‍ച്ചാല്‍-പൂവ്വത്തൂര്‍ റോഡില്‍ വെച്ച് ബൈക്കിലെത്തിയ യുവാവ് അമ്മാളുവിനോട് ഒരാളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു.
അറിയില്ലെന്ന് അമ്മാളു പറഞ്ഞയുടന്‍ കഴുത്തിലുണ്ടായിരുന്ന രണ്ടേമുക്കാല്‍ പവന്‍ തൂക്കം വരുന്ന താലി മാല പൊട്ടിച്ച് യുവാവ് ബൈക്കുമായി അമിത വേഗതയില്‍ രക്ഷപ്പെടുകയായിരുന്നുവത്രെ.
മട്ടന്നൂര്‍ പോലിസില്‍ പരാതി നല്‍കി.എസ്‌ഐ എം പി വിനീഷ് കുമാര്‍ ആശുപത്രിയിലെത്തി അമ്മാളുവില്‍ നിന്ന് മൊഴിയെടുത്തു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it