wayanad local

വയനാട് സ്വദേശിനിക്ക് അന്താരാഷ്ട്ര ഗവേഷണ പുരസ്‌കാരം

മീനങ്ങാടി: ബയോകെമിസ്ട്രിയിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള 2016ലെ ഫ്രാന്‍സിസ് ക്രിക്ക് റിസര്‍ച്ച് അവാര്‍ഡ് പുല്‍പ്പള്ളി പഴശ്ശിരാജ കോളജില്‍ ബയോകെമിസ്ട്രി വകുപ്പില്‍ അധ്യാപികയായ ഗീതു ഡാനിയേലിന്.
പശ്ചിമഘട്ട മേഖലയില്‍ ധാരാളമായി കണ്ടുവരുന്ന 'യുജീനിയ യൂനിഫ്‌ളോറ' (സ്റ്റാര്‍ ചെറി) എന്ന സസ്യത്തിന് ഹൃദയാഘാതം തടയുന്നതിലെ പങ്ക് എന്ന വിഷയത്തിലുള്ള പഠനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
ദോഹയില്‍ ചാര്‍ട്ടേഡ് എന്‍ജിനീയറായ സരുണ്‍ മാണി ആടുകാലിന്റെ ഭാര്യയും കാവനാല്‍ കെ വി ഡാനിയേലിന്റെയും (കോയമ്പത്തൂര്‍) ലീലാമ്മ ഡാനിയേലിന്റെയും മകളുമാണ്.
കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. നിരവധി ദേശീയ-അന്തര്‍ദേശീയ ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it