wayanad local

വയനാട് മെഡിക്കല്‍ കോളജ്; നിര്‍മാണ പ്രവൃത്തികള്‍ക്കായി തുക അനുവദിക്കും: എംഎല്‍എ

കല്‍പ്പറ്റ: എം കെ ജിനചന്ദ്രന്‍ സ്മാരക ഗവ. മെഡിക്കല്‍ കോളജിന്റെ നിര്‍മാണത്തിനായി സര്‍ക്കാര്‍ 300 കോടി രൂപ ബജറ്റില്‍ വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അനുകൂലമായ സമീപനമാണ് അദ്ദേഹത്തിനുള്ളത്. ആദ്യഘട്ടത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കായി 41 കോടി രൂപ ഈ മാസം അനുവദിക്കും. മെഡിക്കല്‍ കോളജ് നിര്‍മിക്കുന്ന സ്ഥലത്തേക്കുള്ള റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാവും. ജില്ലയിലെ ആദ്യ ഇഎസ്‌ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ തോട്ടംതൊഴിലാളികളെ ഇഎസ്‌ഐയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ചികില്‍സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. തൊഴിലാളികളെ പദ്ധതിയില്‍ ചേര്‍ക്കുന്നതിനു തൊഴില്‍ദാതാക്കള്‍ മുന്നോട്ടുവരണം. പുതിയ കാലത്ത് ചികില്‍സാച്ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇടത്തരക്കാരനു പോലും ഇതു താങ്ങാവുന്നതിനും അപ്പുറമാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുമായി സഹകരിച്ച് ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കു കിടത്തിച്ചികില്‍സ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. എം ബീനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, നഗരസഭാ അധ്യക്ഷ ബിന്ദു ജോസ്, അസ്മ, ഡോ. സി രാമചന്ദ്രന്‍, ശശിധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it