വയനാട് ചലച്ചിത്രമേള; പ്രചാരണ യാത്ര എറണാകുളത്ത്

കൊച്ചി: ഓറിയന്റല്‍ എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഓറിയന്റല്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റ് വയനാട് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഫിലിംഫെസ്റ്റിവലിന്റെ പ്രചാരണയാത്ര എറണാകുളത്തെത്തി. വയനാട്ടില്‍ ആദ്യമായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥമാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 28ന് കോഴിക്കോട്ടു നിന്ന് ആരംഭിച്ച യാത്ര 5നു തിരുവനന്തപുരത്തു സമാപിക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാടന്‍ തനത്കലാ പരിപാടികളാണു പ്രചാരണയാത്രയുടെ മുഖ്യ ആകര്‍ഷണം. ഏപ്രില്‍ 8, 9, 10 തിയ്യതികളിലായി വയനാട് വൈത്തിരി റിസോര്‍ട്ടിലാണ് ചലച്ചിത്രമേള. 18 രാജ്യങ്ങളില്‍ നിന്നായി 22ഓളം ചിത്രങ്ങളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നുമുള്ള പ്രതിനിധികള്‍ മേളയ്‌ക്കെത്തും. കൂടാതെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍ എന്ന പേരില്‍ എക്‌സിബിഷനും ഉണ്ടാവും. മൂന്നു തിയേറ്ററുകളിലായാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡെലിഗേറ്റ് പാസ് മുഖേന പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. മൂന്നു ദിവസത്തേക്ക് 250 രൂപയാണ് ഫീസ്. ഡെലിഗേറ്റ് പാസ് ആവശ്യമുള്ളവര്‍ 8590520061, 9947287943 എന്ന നമ്പറില്‍ പേരും വിലാസവും എസ്എംഎസ് ചെയ്യണം. ഹ്രസ്വ സിനിമ, കുട്ടികളുടെ സിനിമ എന്നീ വിഭാഗങ്ങളില്‍ ഫിലിം എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 15. വിവരങ്ങള്‍ക്ക് 8590520061, 9947287943 ബന്ധപ്പെടുക.
Next Story

RELATED STORIES

Share it