kasaragod local

വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോല്‍സവം അഞ്ചുമുതല്‍ ഏഴുവരെ

കാസര്‍കോട്: ഉദുമ കപ്പണക്കാല്‍ തറവാട് വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോല്‍സവം അഞ്ച് മുതല്‍ ഏഴ് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 97 വര്‍ഷത്തിന് ശേഷമാണ് ഇവിടെ വയനാട്ട് കുലവന്‍ കെട്ടിയാടുന്നത്. ഉല്‍സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കല്‍ ഘോഷയാത്ര ഇന്ന് രാവില 11ന് നടക്കും. വൈകീട്ട് സാംസ്‌കാരിക സമ്മേളനം പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. സി എച്ച് നാരായണന്‍ അധ്യക്ഷത വഹിക്കും.
പ്രവീണ്‍ കോടോത്ത് മുഖ്യപ്രഭാഷണം നടത്തും. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദാലി, പാലക്കുന്ന് ക്ഷേത്ര പ്രസിഡന്റ് കെ ബാലകൃഷ്ണന്‍, ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദീന്‍ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എസ് വി അബ്ദുല്ല സംബന്ധിക്കും. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സമ്മാനാര്‍ഹരായ അനാമികയും സംഘവും അവതരിപ്പിക്കുന്ന വഞ്ചിപ്പാട്ട്, മാതൃ സമിതിയുടെ തിരുവാതിരയും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സി എച്ച് നാരായണന്‍, അഡ്വ. കെ ബാലകൃഷ്ണന്‍, ബി നാരായണന്‍, ഉദയമംഗലം സുകുമാരന്‍, ബാലകൃഷ്ണന്‍ കുണിയേരി സംബന്ധിച്ചു.
Next Story

RELATED STORIES

Share it