wayanad local

വയനാട്ടില്‍ 41 പത്രികകള്‍

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധന ഇന്നു നടക്കും. പിന്‍വലിക്കാനുള്ള അവസാന തിയ്യതി മെയ് രണ്ട്. ജില്ലയില്‍ ആകെ 41 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു.
കല്‍പ്പറ്റ-15, സുല്‍ത്താന്‍ ബത്തേരി-11, മാനന്തവാടി-15 പത്രികകളാണ് ലഭിച്ചത്. കല്‍പ്പറ്റ മണ്ഡലത്തില്‍ എം വി ശ്രേയാംസ്‌കുമാര്‍ (ജനതാദള്‍-യു), സി കെ ശശീന്ദ്രന്‍ (സിപിഎം), കെ സദാനന്ദന്‍ (ബിജെപി), പി ജി ആനന്ദ്കുമാര്‍ (ബിജെപി), നസീറുദ്ദീന്‍ (സിപിഐ-എംഎല്‍), സുജയ് കുമാര്‍ (സിപിഐ-എംഎല്‍), വേലായുധന്‍ നായര്‍ (സിപിഎം), കെ എ അയ്യൂബ് (എസ്ഡിപിഐ), ലത്തീഫ് (സ്വതന്ത്രന്‍), വി കെ ബിനു (വെല്‍ഫയര്‍ പാര്‍ട്ടി), എന്‍ എം സന്ധ്യ (തൃണമൂല്‍ കോണ്‍ഗ്രസ്), കെ ഡി ജോസഫ് (വെല്‍ഫയര്‍ പാര്‍ട്ടി), മൊയ്തീന്‍ (പിഡിപി), കെ എസ് ശ്രേയാംസ്‌കുമാര്‍ (സ്വതന്ത്രന്‍), പി ടി രാജു (ഹിന്ദു മഹാസഭ) എന്നിവര്‍ വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ഐ സി ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്), മാധവി (സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍), രുഗ്മിണി സുബ്രഹ്മണ്യന്‍ (സിപിഎം), വാസുദേവന്‍ (സിപിഎം), ടി ആര്‍ ശ്രീധരന്‍ (എസ്‌യുസിഐ), സി കെ ജാനു (സ്വതന്ത്ര), മുകുന്ദന്‍ (ബിഎസ്പി), മണി നാരായണന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), വാസു (സമാജ്‌വാദി പാര്‍ട്ടി), ബാലകൃഷ്ണന്‍ (സ്വതന്ത്രന്‍), രാമനാഥന്‍ (സ്വതന്ത്രന്‍) എന്നിവര്‍ വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്.
മാനന്തവാടി നിയോജക മണ്ഡലത്തില്‍ പി കെ ജയലക്ഷ്മി (കോണ്‍ഗ്രസ്), ഒ ആര്‍ കേളു (സിപിഎം), വി ആര്‍ പ്രവീജ് (സിപിഎം), മോഹന്‍ദാസ് (ബിജെപി), വിജയന്‍ (സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍), പി എന്‍ സോമന്‍ (എസ്ഡിപിഐ), ഉഷ (തൃണമൂല്‍ കോണ്‍ഗ്രസ്), ടി കെ ഗോപി (കോണ്‍ഗ്രസ്), തൊഴിയില്‍ കേളു (സ്വതന്ത്രന്‍), കേളു ചായിമ്മല്‍ (സ്വതന്ത്രന്‍), കെ അച്ചപ്പന്‍ (കോണ്‍ഗ്രസ്), പാലേരി രാമന്‍ (ബിജെപി), കുഞ്ഞിരാമന്‍ (ആദിവാസി വികസന പാര്‍ട്ടി), ലക്ഷ്മി പുലമൂല (സ്വതന്ത്ര), അണ്ണന്‍ മടക്കിമല (ബിഎസ്പി) എന്നിവര്‍ വരണാധികാരി സബ് കലക്ടര്‍ ശീറാം സാംബശിവ റാവു മുമ്പാകെയുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it