Flash News

വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ മനോരോഗികള്‍ വര്‍ധിക്കുന്നു

വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ മനോരോഗികള്‍ വര്‍ധിക്കുന്നു
X
adhivasi

സുല്‍ത്താന്‍ ബത്തേരി:ആദിവാസികള്‍ക്കിടയില്‍ മനോരോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. വയനാട്ടിലാണ് സംഭവം.

ഒരു പഞ്ചായത്തില്‍ 40 ലധികം മനോരോഗികളെങ്കിലുമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോഴും ചികിത്സാ സൗകര്യങ്ങളൊന്നും തന്നെയില്ല. ജില്ലാ ആശുപത്രിയില്‍ പോലും സൈക്യാട്രിസ്റ്റുകളില്ലാത്ത അവസ്ഥയാണ് ഉള്ളത്.

ഇവര്‍ക്കിടയിലുള്ള രോഗികളുടെ കണക്കുകള്‍ ട്രൈബല്‍ ഓഫിസുകളിലോ ജില്ലാപഞ്ചായത്തിലോ ലഭ്യമല്ല. ആനിമേറ്റര്‍മാര്‍ ശേഖരിച്ച വിവരങ്ങളിലാണ് വിവരങ്ങളുള്ളത്. ഒറ്റപ്പെടലും,അമിത മദ്യപാനവുമാണ് ഇവരെ മാനസികരോഗത്തിലേക്ക് തള്ളിവിടുന്നതിന് കാരണമെന്നാണ് ആനിമേറ്റര്‍മാരുടെ അഭിപ്രായം . ഈ വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപ്പെടേണ്ട സമയമാണിതെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.
Next Story

RELATED STORIES

Share it