വയനാട്ടിലെ തവിഞ്ഞാലില്‍ തമിഴ് വോട്ടിങ് മെഷീനും

മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ തമിഴ് വോട്ടിങ് മെഷീനും ക്രമീകരിക്കുന്നു. ആറാം വാര്‍ഡായ കൈതക്കൊല്ലിയിലാണ് ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കായി മലയാളത്തിനൊപ്പം തമിഴിലും വോട്ടിങ് മെഷീന്‍ ക്രമീകരിക്കുന്നത്.
ഇവിടെയുള്ള 1367 വോട്ടര്‍മാരില്‍ 245 പേരാണ് തമിഴ് വംശജര്‍. 1991ലാണ് ഇവര്‍ അഭയാര്‍ഥികളായി തവിഞ്ഞാലിലെത്തുന്നത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിമാവോ ബണ്ഡാരനായകെയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ് വംശജരായ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് കമ്പമല തേയിലത്തോട്ടത്തില്‍ ജോലിയും അഭയവും നല്‍കിയത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറില്‍ തമിഴിലും പേരെഴുതിയിരുന്നെങ്കിലും വോട്ടിങ് മെഷീനില്‍ തമിഴ് ഉള്‍പ്പെടുത്തുന്നത് ആദ്യമായാണ്. മലയാളത്തിലുള്ള സ്ഥാനാര്‍ഥിയുടെ പേരിനോടു ചേര്‍ന്ന് തമിഴിലും പേരുണ്ടാവും. തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പേരും തമിഴില്‍ രേഖപ്പെടുത്തും.
Next Story

RELATED STORIES

Share it