വന്‍കിട കൈയേറ്റക്കാരുടെ കൈവശം അഞ്ചു ലക്ഷം ഏക്കര്‍ ഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ വന്‍കിട കൈയേറ്റക്കാര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നത് അഞ്ചു ലക്ഷത്തോളം ഏക്കര്‍ ഭൂമിയെന്നു കണ്ടെത്തല്‍. ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ എസ്‌റ്റേറ്റ്, ടാറ്റ, ഹാരിസണ്‍സ് മലയാളം, എവിടി, ചെറുവള്ളി, ബോയ്‌സ് റബ്ബര്‍ എസ്‌റ്റേറ്റ് തുടങ്ങിയ 18 കമ്പനികള്‍ സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി കൈവശം വച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 1947ലെ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമപ്രകാരം, ബ്രിട്ടിഷ് കമ്പനികള്‍ കൈവശം വച്ചിരുന്ന ഭൂമികളുടെ ഉടമസ്ഥാവകാശം സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സര്‍ക്കാരിനാണ്. ബ്രിട്ടിഷുകാരില്‍ നിന്നു വാങ്ങിയതെന്നും പിന്നീട് കൈമാറ്റം ചെയ്യപ്പെട്ടതെന്നും അവകാശപ്പെട്ടാണ് നിലവിലെ ഉടമകള്‍ ഇവ കൈവശം വച്ചിട്ടുള്ളത്. എന്നാല്‍, ഇവയ്‌ക്കൊന്നും രേഖകളില്ലെന്നും ഉള്ള രേഖകള്‍ മിക്കതും വ്യാജമാണെന്നും അന്വേഷണസംഘം കണ്ടെത്തി.
ഉടമസ്ഥത തെളിയിക്കുന്ന ആധാരങ്ങള്‍ ഹാജരാക്കാന്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ആരും അതിനു തയ്യാറായിട്ടില്ല. ദേവികുളം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രേഖകള്‍ ഹാജരാക്കുന്നതിനു പകരം പോലിസിന്റെ അധികാരത്തെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് കണ്ണന്‍ ദേവന്‍ കമ്പനി മുതിര്‍ന്നത്.
Next Story

RELATED STORIES

Share it