palakkad local

വന്‍കിട കമ്പനികള്‍ തേങ്ങയുടെ വില കുത്തനെ കുറച്ചു

സി കെ ശശി ചാത്തയില്‍

ആനക്കര: ഇന്ത്യയിലേക്ക് വെളിച്ചെണ്ണ ഇറക്കുമതി ചെയ്തതിന്റെ മറവില്‍ വന്‍കിട കമ്പനികള്‍ തേങ്ങ വില കുറച്ചു. ഇതോടെ കേരളത്തിലെ പ്രധാന വിളയായ നാളികേരത്തിന്റെ വില കുറഞ്ഞു.
കേരളത്തില്‍ നിന്നുള്ള തേങ്ങ തമിഴ്‌നാട്ടിലെ കാങ്കയത്തേക്കാണ് കയറ്റി അയക്കുന്നത്. തേങ്ങക്ക് വില കുറഞ്ഞ സമയത്തും മലബാറില്‍ നിന്നുള്ള തേങ്ങക്ക് നല്ല വില തമിഴ്‌നാട്ടില്‍ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടില്‍ തേങ്ങയുടെ ഉദ്പാദനം കൂടുന്ന സമയങ്ങളിലും മലബാറില്‍ നിന്നുള്ള തേങ്ങക്ക് വില ലഭിച്ചിരുന്നു. മലബാറില്‍ നിന്നുകൊണ്ടുപോകുന്ന തേങ്ങക്ക് നല്ല വെളിച്ചണ്ണ ലഭിക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടികാട്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൊപ്ര മൊത്തമായി എടുക്കുന്ന പ്രധാന കമ്പനികള്‍ വെളിച്ചെണ്ണ ഇറക്കുമതിയുടെ പേരിലാണ് കേരളത്തിലെ നാളികേര കര്‍ഷകരെ പിഴിയുന്നത്. കേരളത്തില്‍ തേങ്ങയ്ക്ക് നല്ല വിലയും തേങ്ങയുടെ വിളവെടുപ്പ് വ്യാപകമായി നടക്കുന്ന സമയത്തുമാണ് തേങ്ങയുടെ വില കുത്തനെ കുറഞ്ഞത്.
ജനുവരി മുതല്‍ ജൂണ്‍, ജൂലൈ വരെയാണ് വിളവെടുപ്പ് സമയം. ഇപ്പോള്‍ തോട്ടങ്ങളില്‍ നിന്ന് വന്‍തോതില്‍ തേങ്ങ ലഭിക്കുന്നുണ്ട്.
തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ വെട്ടിലാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കാങ്കയത്തേക്ക് മലബാറില്‍ നിന്ന് ദിനം പ്രതി നൂറ് കണക്കിന് ലോഡാണ് പൊളിച്ച തേങ്ങ കയറ്റി പോകുന്നത്.
Next Story

RELATED STORIES

Share it