kannur local

വന്യമൃഗശല്യം: ആറളം ഫാമില്‍ മുള്ളുകമ്പി വേലി നിര്‍മിക്കുന്നു

ഇരിട്ടി: കാട്ടുമൃഗങ്ങളുടെ ആക്രമണം തടയാന്‍ ആറളം ഫാം പുനരധിവാസ മേഖലയില്‍ മുള്ളുകമ്പി വേലി നിര്‍മിക്കുന്നു. എട്ടു കോടി രൂപ ചെലവില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയ്ക്കാണ് നിര്‍മാണ ചുമതല. പുനരധിവാസ മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് കാട്ടുമൃഗങ്ങളുടെ ശല്യം മൂലം ഫാമില്‍ താമസിക്കാനും കൃഷി ചെയ്യാനും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്നാണ് 50 വീടുകളോടുചേര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ മുള്ളുകമ്പി വേലി സ്ഥാപിച്ചത്.
ഇത് വിജയകരമായതോടെയാണ് പുനരധിവാസ മേഖലയിലെ എല്ലാ വീടുകളോടും ചേര്‍ന്നും വേലി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒരു വീടിനു ചുറ്റും മുള്ളുകമ്പി ഇടുന്നതിന് ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് പദ്ധതി. ഫാമിലെ 800ഓളം കുടുംബങ്ങള്‍ക്കും പദ്ധതി നടപ്പാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ പറഞ്ഞു.
പുനരധിവാസ മേഖലയുടെ സമഗ്ര വികസനത്തിനായി പുതിയ പാലങ്ങളുടെയും റോഡുകളുടെയും സാംസ്‌കാരിക നിലയങ്ങളുടെയും നിര്‍മ്മാണത്തിനും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it