വന്യജീവി സംരക്ഷണ നിയമലംഘനം; ജപ്പാന്‍ സ്വദേശികള്‍ക്ക് തടവും പിഴയും

കാലടി: വന്യജീവി സംരക്ഷണനിയമം ലംഘിച്ച് വനത്തിനുള്ളില്‍ കയറി ജീവികളെ പിടിച്ച കേസില്‍ രണ്ട് ജപ്പാന്‍ സ്വദേശികള്‍ക്ക് ഒരു വര്‍ഷം തടവും 45,000 രൂപ പിഴയും. അഞ്ചു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ജപ്പാന്‍കാരായ സിക്കോട്ട് സിബാ സാക്കി (24), മുരയ് സുസുക്ക (25) എന്നിവരെയാണ് ഇന്നലെ കാലടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
റിമാന്‍ഡിലിരിക്കേ രണ്ടുമാസം മുമ്പ് കോടതി ഇവര്‍ക്ക് കാലടി വിട്ടുപോവരുതെന്നുള്ള നിബന്ധനയില്‍ ജാമ്യം നല്‍കിയിരുന്നു.
വനംവകുപ്പിന്റെ അനുമതിയില്ലാതെ അതിരപ്പിള്ളി വനമേഖലയില്‍ കയറി പാമ്പുകള്‍, പഴുതാര, ഓന്ത്, പറവ, തേള്‍ തുടങ്ങിയ ജീവികളെ പിടിച്ച് വിമാനത്താവളത്തിലെത്തിച്ച് ജപ്പാനിലേക്കു കടത്താന്‍ ശ്രമിച്ചതാണ് കേസിനാധാരം. തുടര്‍ന്ന് കസ്റ്റംസിന്റെ പിടിയിലായ ഇവരെ വനംവകുപ്പും പോലിസും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ഇരുവരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it