വനിത ക്രിക്കറ്റ്: ഇന്ത്യക്ക് തോല്‍വി

കാന്‍ബെറ: വനിത ക്രിക്കറ്റില്‍ ആസ്‌ത്രേലിയക്കെതിരേ ഇന്ത്യക്ക് കനത്ത തോല്‍വി. ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ 101 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 276 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 46.5 ഓവറില്‍ ഇന്ത്യ 175 റണ്‍സിന് പുറത്താവുകയായിരുന്നു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ന്റെ ലീഡ് കരസ്ഥമാക്കി.
Next Story

RELATED STORIES

Share it