വനിതാ ഹോക്കി: ഇന്ത്യക്കു തോല്‍വി

ഹാസ്റ്റിങ്‌സ് (ന്യൂസിലന്‍ഡ്): ഹോക്‌സ് ബെയ് കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വീണ്ടും തോല്‍വി. ഇന്നലെ നടന്ന കളിയില്‍ ലോക റാങ്കിങില്‍ അഞ്ചാമതുള്ള ചൈനയോട് 1-2നാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. ആദ്യ കളിയില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനോടും ഇന്ത്യ 0-1നു കീഴടങ്ങിയിരുന്നു.
ചൈനയ്‌ക്കെതിരേ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യ തോല്‍വിയിലേക്കു വീണത്. 19ാം മിനിറ്റില്‍ റാണിയിലൂടെയാണ് ഇന്ത്യ സ്‌കോര്‍ ചെയ്ത ത്. യു ക്വിയാന്‍, വാങ് മെങ്‌യു എന്നിവരുടെ ഗോളുകളില്‍ ചൈന ജയം പിടിച്ചെടുത്തു.
Next Story

RELATED STORIES

Share it